KeralaNews

ഖമറുന്നീസയിലൂടെ അഴിഞ്ഞുവീണത് ലീഗിന്റെ പൊയ്‌മുഖമോ; യുവമോർച്ച സംസ്ഥാന സെക്രട്ടറി അജിതോമസ്

മലപ്പുറം ജില്ലയിലെ ലീഗിന്റെ സമുന്നതരായ നേതാക്കളിൽ മുൻ നിരയിലാണ് ഖമറുന്നീസാ അൻവറിന്റെ സ്ഥാനം . സ്വപ്രയത്നം കൊണ്ട് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരുടെയും പിന്തുണയും ബഹുമാനവും നേടുവാനും അവർക്കു സാധിച്ചു. മുസ്ലീം ലീഗെന്ന സ്ത്രീ വിരുദ്ധ പാർട്ടിയിൽ നിന്നു കൊണ്ടു തന്നെയെകുമ്പോൾ അവരുടെ നേട്ടത്തിന്റെ തിളക്കങ്ങളേറെ. ബിജെപി സംസ്ഥാന പ്രവർത്തന ഫണ്ട് കളക്ഷന്റെ ഭാഗമായതിന്റെ പേരിൽ അവരെ തേജോവധം ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയമെന്ത് ? 

ലീഗിന്റെ താലിബാനിസ്റ്റ് ശൈലിയിലുളള രാഷ്ട്രീയ അസഹിഷ്ണതയോ ? അന്ധമായ സ്ത്രീ വിരുദ്ധതയോ ?….
വരും ദിനങ്ങളിൽ കേരളം ഉത്തരം തേടുന്ന ചോദ്യങ്ങളാണിവ. തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം വന്നപ്പോൾ സ്ത്രീക്കുപകരം ഭർത്താക്കൻമാരുടെ ഫോട്ടോ വെച്ച് വോട്ട് ചോദിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് എന്ത് പൗരാവാകാശ സംരക്ഷണമാണ് കേരള ജനതാ പ്രതീക്ഷിക്കുന്നത് . നിലവിളക്കു വിവാദത്തിൽ മുൻ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടുകൾ മുൻപേ വിവാദമായിരുന്നു. ഇതേ ഖമറുന്നീസയെ പൊതുവേദിയിൽ വനിതാ സമ്മേളനത്തിൽ സംസാരിച്ചതിന് പരസ്യമായി താക്കീത് നല്കിയ പാർട്ടിയാണ് ലീഗ് എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം സ്ത്രീകളുടെ അടിച്ചമർത്തലിനെതിരെ പലപ്പോഴായി പ്രതീകരിച്ചിട്ടുള്ള വ്യക്തിയാണ് ഖമറുന്നിസ. മുത്തലാഖ് വിഷയത്തിൽ നരേന്ദ്ര മോദിയുടെ നിലപാടിനെ ഉള്ള് കൊണ്ട് സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് ഇവരെന്നതും ശ്രദ്ധേയം. മുത്തലാഖ് വിഷയത്തിലായിരിക്കും ഒരു പക്ഷേ മുസ്ലീം സ്ത്രീകളുടെ യഥാർത്ഥ അവസ്ഥ അറിയാവുന്ന ഖമറുന്നിസാ അൻവർ നരേന്ദ്ര മോദി സർക്കാരിനെ ബഹുമാനിക്കുന്നതും സ്വാഗതം ചെയ്യുന്നതും. മുസ്ലീം വിഭാഗങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ നരേന്ദ്ര മോദിക്കും, ബിജെപി യ്ക്കും വർദ്ധിച്ചു വരുന്ന സ്വാധീനത്തിനു തടയിടാനുള്ള മുസ്ലീം ലീഗിന്റെ ഒരു വിരട്ടൽ മാത്രമാണ് ഖമറുന്നീസാ അൻവറിന്റെ പേരിൽ നടക്കുന്നത് . വരുംദിനങ്ങളിൽ മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ, അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയരും എന്ന് നിസ്സംശയം പറയാതെ വയ്യ.

shortlink

Related Articles

Post Your Comments


Back to top button