
വാഷിങ്ടണ്‍•അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരായ ദമ്പതികളെ 24 കാരന് വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടവരുടെ മകളുടെ മുന്‍ കാമുകനാണ് ഇയാളെന്നും ഇവരുടെ സ്നേഹ ബന്ധം നിലച്ചതിലുള്ള പ്രതികാരമായാണ് കൊലനടതത്തിയെതെന്നുമാണ് പോലീസ് നല്കുന്ന വിവരം.
സിലിക്കണ്വിലിയിലെ ടെക്നിക്കല്‍ എക്സീക്യൂട്ടിവായ നരേന് പ്രഭുവിനേയും ഭാര്യ സാന്‍ ജോസിനേയുമാണ് പ്രണയനൈരാശ്യം മൂലം മിര്‍സ ടാറ്റ്ലിക് എന്ന യുവാവ് കൊലപ്പെടുത്തിയത്. സാന്‍ഫ്രാസിസ്കോയിലെ ദമ്പതികളുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് മിര്‍സയെന്നും കഴിഞ്ഞവര്‍ഷമാണ് വിദേശത്ത് പഠിക്കുന്ന പെണ്‍കുട്ടി ഇയാളുമായി തെറ്റിയതെന്നും പോലീസ് പറഞ്ഞു. ഇവരുടെ മറ്റൊരു മകന് അറിയിച്ചതിനെ തുടര്‍ന്ന് കൃത്യം നടന്ന ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും അക്രമിയെ പിടികൂടുകയുമായിരുന്നു.
Post Your Comments