കോഴിക്കോട്: കേരളാ കോണ്‍ഗ്രസിനോടും കെ.എം.മാണിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമാണ് മാണി നിലപാട് മാറ്റിയത്.
ഇതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. വിഷയത്തില്‍ പി.ജെ.ജോസഫിന്റെ നിലപാട് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments