ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായി സ്വന്തം സ്ഥാപനത്തിൽ വെടിയേറ്റു കൊല്ലപ്പെട്ടു. രത്തൻലാൽ ചൗഹാൻ (65) ആണ് മരിച്ചത്. രോഹിണി സെക്ടർ 24ലെ സ്ഥാപനത്തിൽവച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
രത്തൻലാലിനെ വെടിവച്ചുവീഴ്ത്തിയ അക്രമികൾ കാറിൽ രക്ഷപ്പെട്ടു. രസുരക്ഷാഭീഷണികളുടെ പേരിൽ രത്തൻലാലിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥൻ അവധിയിലായിരുന്ന ദിവസമാണ് കൊല നടന്നത്. രത്തൻലാലിന്റെ മകനും കഴിഞ്ഞവർഷം കൊലയാളികളുടെ കത്തിക്ക് നേരത്തെ ഇരയായിരുന്നു.
Post Your Comments