ബൈക്ക് ആംബുലന്‍സ് സർവീസ് ആരംഭിക്കാനൊരുങ്ങി ഒരു ഇന്ത്യൻ സംസ്ഥാനം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗോവയിലാണ് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമെരുക്കാന്‍ ലക്ഷ്യമിട്ട് ആദ്യ ഘട്ടത്തില്‍ 20 ആംബുലന്‍സ് ബൈക്കുകള്‍ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയെന്നും, പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഡ്രൈവറാണ് ആംബുലന്‍സ് ബൈക്കുകള്‍ ഓടിക്കുകയെന്നും ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത്ത് റാണ പറഞ്ഞു.
ബൈക്ക് ആംബുലൻസ് പദ്ധതി നടപ്പാക്കുന്നത് വഴി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ എത്തിക്കാന്‍ സാധിക്കും. ട്രാഫിക് ബ്ലോക്കുകളിലും ചെറിയ വഴികളിലൂടെ നിഷ്പ്രയാസം ടൂ വീലര്‍ ആംബുലന്‍സിന് ലക്ഷ്യസ്ഥാനത്തെത്താനും സാധിക്കും. ബജാജിന്റെ അവഞ്ചർ ബൈക്ക് ആയിരിക്കും ആംബുലന്‍സായി മോഡിഫൈ ചെയ്ത് ഉപയോഗിക്കുക. ഓക്‌സിജന്‍ സിലിണ്ടര്‍, ഇഞ്ചക്ഷന്‍ തുടങ്ങി പ്രാഥമിക ചികിത്സ നല്‍കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ എല്ലാം ബൈക്കിൽ ഉണ്ടായിരിക്കും. ജൂലായ് ആദ്യവാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. കർണാടക സർക്കാരാണ് ടൂ വീലര്‍ ആംബുലന്‍സ് സര്‍വ്വീസ് ആദ്യം നടപ്പിലാക്കിയത്.
Post Your Comments