ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് മന്ത്രിസഭയിലും വന്‍ അഴിച്ചുപണി. ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്രയെ അരവിന്ദ് കെജ്രിവാള് ഒഴിവാക്കി. പകരം കൈലാഷ് ഗെലോട്ട് മന്ത്രിസഭയില്‍ ചേരുമെന്നാണ് വിവരം.
ഗെലോട്ടിനെ കൂടാതെ രാജേന്ദ്രപാല്‍ ഗൗതത്തിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനം മോശമായതിനെ തുടര്‍ന്നാണ് കപപില് മിശ്രയെ നീക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം, ടാങ്കര്‍ അഴിമതി തുറന്നുകാട്ടുമെന്ന മുന്നറിയിപ്പുമായി കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു.
Post Your Comments