മീററ്റ്: ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി. ഉത്തർ പ്രദേശ് സ്വദേശിയായ 24 കാരിക്കാണ് ഈ ദുരവസ്ഥ. അംരീന്‍ ഭാനുവിനെ ഭർത്താവ് സാബിര്‍ ഷക്കീര്‍ സ്ഥിരമായി ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു. ഇത്തരം മർദ്ദനത്തിനൊടുവിൽ ഗർഭസ്ഥ ശിശുവിനെ പോലും ഭാനുവിന് നഷ്ടമായി.സ്ത്രീകളില്‍ നിന്ന് വിവാഹ മോചനം നേടാന്‍ മുസ്ലീം സമുദായത്തിലെ പുരുഷന്മാര്‍ തലാഖ്, തലാഖ് എന്ന് ചൊല്ലുന്നതുപോലെ അദേഹത്തിനെ മുത്തലാഖ് ചൊല്ലാന്‍ താനും ആഗ്രഹിക്കുന്നു എന്ന് ചാനലുകൾക്ക് മുന്നിൽ വെളിപ്പെടുത്തിയ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഭർത്താവ് സാബിർ യുവതിയെയും സഹോദരിയെയും വിവാഹം കഴിക്കുകയും സഹോദാരിയെ മുതാലാഖ് ചൊല്ലി ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഭാനുവിനോട് ഇയാൾ സംസാരിക്കാറില്ല, കുട്ടിക്ക് ചിലവിനു നൽകാറില്ല, കൂടാതെ ക്രൂര മർദ്ദനവും ആയിരുന്നു എന്നാണ് യുവതി പറയുന്നത്.നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. മുസ്ലീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനുള്ള അനുമതിയില്ല.സമുദായത്തിനു മുന്നില്‍ വെച്ച് ഭര്‍ത്താവിനു തലാഖ് നല്‍കാനാണ് തനിക്ക് ആഗ്രഹമെന്നാണ് യുവതി പറയുന്നത്.
Post Your Comments