Latest NewsNewsBusinessGulf

ദേശവാസികളുടെ സന്തോഷം പ്രവാസികൾക്ക് വിഷമമാകുന്നതിങ്ങനെ

റിയാദ്: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നത് ദേശവാസികളുടെ സന്തോഷമാണെങ്കിൽ പ്രവാസികൾക്ക് അത് ഒരു വിഷമമാണ്. രൂപയുടെ മൂല്യം ഒരു മാസത്തിലേറെയായി കൂടിവരികയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സൗദി റിയാലിന് ഒരു രൂപയുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുകയും വിനിമയ നിരക്കില്‍ മാറ്റമുണ്ടാകുമെന്നും കരുതി മാസങ്ങളായി പണം അയയ്ക്കാതെ കാത്തിരുന്നവര്‍ ഇതോടെ ആശങ്കയിലായി. കഴിഞ്ഞ 21 മാസത്തിനിടെ ഒരു റിയാലിന് 18.30 രൂപ വരെ മൂല്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വിനിമയ നിരക്ക് 17 റിയാലില്‍ താഴെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ ഉണ്ടായിരിക്കുന്നത്.

ജിസിസി രാഷ്ട്രങ്ങളിലെ തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും ഇന്ത്യയിലേക്കുളള പണമൊഴുക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. അതോടൊപ്പം വിനിമയ നിരക്കിലെ കുറവ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌റ്റേറ്റ് ബാങ്കേഴ്‌സ് കമ്മറ്റി കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകളില്‍ 2016 ല്‍ 1.48 ലക്ഷം കോടി രൂപ പ്രവാസികള്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇരുപത് ലക്ഷം കോടി രൂപയുടെ നിക്ഷേപം കുറഞ്ഞു.

അമേരിക്കന്‍ ഡോളറുമായി ഓഗസ്റ്റില്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായിരുന്ന വിനിമയ നിരക്ക് 63.87 ആണ്. കഴിഞ്ഞ ദിവസം ഇത് 64.11 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം ഉനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന എക്‌സ്‌ചേഞ്ചുകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടപാടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് മണി എക്‌സ്‌ചേഞ്ചുകളെയും സാരമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button