IndiaNewsInternational

30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാ​ക്കി​സ്ഥാ​ൻ പിടികൂടി

 

അ​ഹ​മ്മ​ദാ​ബാ​ദ്: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് 30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി. പി​ടി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​റാ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അഞ്ചു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി പാ​ക്കി​സ്ഥാ​ന്റെ സമുദ്ര സുരക്ഷ ഏജന്‍സി പ്രതിനിധി പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടെയാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ അറസ്റ്റ്.

ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ധ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട​വ​രെ​യാ​ണ് പു​റം​ക​ട​ലി​ൽ​നി​ന്നു പാ​ക് സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ക​ഴി​ഞ്ഞ​മാ​സം 71 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് പാ​ക് തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.ഇതോടെ ഈ വര്‍ഷം അറസ്റ്റിലായ മത്സ്യതൊഴിലാളികളുടെ എണ്ണം 304 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button