മരത്തില്‍ കയറി ലോക റെക്കാര്‍ഡിനൊരുങ്ങി ഒരു നിര്‍മ്മാണ തൊഴിലാളി. ഹരിയാനയിലെ നിര്‍മ്മാണ തൊഴിലാളിയായ മുകേഷ് കുമാറാണ് ഈ ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. മുകേഷ് മരത്തില്‍ കയറുന്നതിന് മറ്റുള്ളവരില്‍ നിന്നും ചെറിയൊരു വ്യത്യാസമുണ്ട്. തലകീഴായാണ് ഇയാള്‍ മരത്തില്‍ കയറുന്നത്. അതും എഴുപത് അടി നീളമുള്ള മരത്തില്‍.
ഇപ്പോള്‍ തുച്ഛമായ കൂലി മാത്രമാണ് കുമാറിന് തന്റെ തൊഴിലില്‍ ലഭിക്കുന്നുള്ളു. തന്റെ ഈ കഴിവിലൂടെ ജീവിതത്തിന് പുതിയ വെളിച്ചം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുകേഷ് കുമാറും കുടുംബവും. ചെറുപ്പത്തില്‍ തന്നെ മരത്തില്‍ കയറാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ നേരെ തന്നെ ആയിരുന്നു മരത്തില്‍ കയറിയിരുന്നത്. എന്നാല്‍ പിന്നീട് എന്തുകൊണ്ട് തലകീഴായി മരത്തില്‍ കയറിക്കൂടാ എന്ന് ചിന്തിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. ആദ്യം മൂന്നടി മാത്രമേ കയറാന്‍ സാധിച്ചുള്ളു. നിരന്തരമായ ശ്രമത്തിലൂടെ ഞാന്‍ എന്റെ ലക്ഷ്യം നേടുകയായിരുന്നുവെന്നും മുകേഷ് പറയുന്നു. മുകേഷിന്റെ മരത്തില്‍ കയറ്റം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.
Post Your Comments