കോഴിക്കോട്: പാക്കിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യുവാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. തെളിവ് തങ്ങളുടെ പക്കലുണ്ടെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അറിയിച്ചത്. മെയ് 11ന് വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിച്ചത്.
മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേരളത്തിലുള്ള യുവാക്കളും പാക്കിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സ്ത്രീകളെ കുടുക്കിലാക്കാന്‍ ശ്രമിക്കുകയാണെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പറയുന്നു.
ആഴ്ചയില്‍ 10,000 രൂപ വേതനത്തില്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യുവാക്കളുണ്ടെന്നും ഇവരെ തുറന്നുകാട്ടുമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വെല്ലുവിളിക്കുന്നു.
Post Your Comments