ന്യൂഡൽഹി: സ്വച്ഛ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി.സ്വച്ഛ് ഭാരത് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം.കേരളത്തിലെ നഗരങ്ങളിൽ 254-ാം സ്ഥാനം കോഴിക്കോടിനു ലഭിച്ചു.കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്.
434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാൽ രണ്ടാം സ്ഥാനത്തും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മൂന്നാം സ്ഥാനത്തും, ഗുജറാത്തിലെ സൂറത്ത് നാലാം സ്ഥാനത്തും ഉണ്ട്. മൈസൂര്‍ അഞ്ചാം സ്ഥാനത്താണ്.ന്യൂഡൽഹിയിൽ ഫരീദാബാദ് മാത്രമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. ഫരീദാബാദ് 88-ാം സ്ഥാനത്തുണ്ട്.
മഹാരാഷ്ട്രയിലെ ബുശ്വാല്‍, ബീഹാറിലെ ഭാഗ, യു.പിയിലെ ഹര്‍ദോയി, ബീഹാറിലെ കത്ത്യാര്‍ തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും വൃത്തിഹീനമായത്. സർവേയിൽ മൊത്തം 18 ലക്ഷത്തോളം പേർ തങ്ങളുടെ നഗരത്തിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചു.
Post Your Comments