Latest NewsInternational

തലവേദന വന്നാല്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകുന്ന പെണ്‍കുട്ടി

തലവേദന വന്നാല്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്‌മൊഴുകുന്ന പെണ്‍കുട്ടി. തായ്ലാന്‍ഡ് സ്വദേശിയായ ഏഴുവയസുകാരിക്കാണ് ഈ അപൂര്‍വ്വരോഗം. ഫക്കാമഡ് എന്നുപേരുള്ള ഏഴുവയസുകാരിക്കാണ് രോഗമുള്ളത്. ആറുമാസം മുമ്പാണ് അപൂര്‍വ്വരോഗം കുട്ടിയില്‍ കണ്ടെത്തുന്നത്. വൈദ്യശാസ്ത്രത്തില്‍ ഹെമാറ്റോഹൈഡ്രോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. രക്ത സമര്‍ദം ഉയരുമ്പോള്‍ രക്തധമനികളും തൊലിയും പൊട്ടി രക്തം പുറത്തേക്ക് പ്രവഹിക്കുന്ന രോഗമാണിത്.

ഉത്കണ്ഠയും സമര്‍ദവും കുറയ്ക്കാന്‍ മരുന്നുകള്‍ നിര്‍ദേശിക്കാം എന്നുള്ളതല്ലാതെ മറ്റുചികിത്സകളൊന്നും ഈ രോഗത്തിനില്ലെന്നാണ് ഡോക്ടറുമാരുടെ നിലപാട്. ഏഴു വയസുകാരി മകളുടെ അപൂര്‍വ്വരോഗത്തില്‍ ദുഖിതരാണ് മാതാപിതാക്കള്‍, എങ്കിലും രോഗത്തെ ധൈര്യപൂര്‍വ്വം ഫക്കാമഡ് അഭിമുഖീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്ന് അമ്മ പറയുന്നു. ഒരു കോടി ജനങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗമാണിതെന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button