കോട്ടയം : കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡന്റ് രാജിവെച്ചു. ജില്ല പ്രസിഡന്റ് ഇ ജെ അഗസ്തിയാണ് രാജിവെച്ചത്. സി പി എം സഹകരണമാണ് കാരണം എന്ന് സൂചന.
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് 25 വർഷം ആയതിനാലാണ് രാജി എന്ന് ഇ ജെ അറിയിച്ചു. രാജി കത്ത് നേരെത്തെ കൈമാറിയതാണെന്നും അദ്ദേഹം പറഞ്ഞു. കെ എം മണിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇ ജെ വ്യക്തമാക്കി.
Post Your Comments