Latest NewsIndia

ബാങ്കുകളില്‍ നിന്ന് 2600 കോടി തട്ടിയ വ്യവസായി പിടിയില്‍

മുംബൈ : പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 2600 കോടി തട്ടിയ കേസില്‍ വ്യവസായി പിടിയില്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ വിജയ് ചൗധരിയാണ് അറസ്റ്റിലായത്. ലിച്ചെന്‍സ്റ്റെയിനില്‍ ബെവറിന്‍ സ്റ്റിഫംഗ് ഫൗണ്ടേഷന്‍, വിന്‍ഡ്‌ലീഫ് ഫൗണ്ടേഷന്‍ എന്നിങ്ങനെ രണ്ട് ട്രസ്റ്റുകള്‍ ചൗധരി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിനെല്ലാം ഏക അവകാശിയും ചൗധരി തന്നെയാണ്. ഈ ട്രസ്റ്റുകളുടെ സഹായത്തോടെ ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളിലായി നാല് കമ്പനികളും ചൗധരി സ്ഥാപിച്ചു. വിദേശത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണിതെന്ന് ഇന്ത്യയിലെ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച ചൗധരി കോടിക്കണക്കിന് രൂപ വായ്പ ഇനത്തിലും സ്വന്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ 450 കമ്പനികളുടെ ശൃംഖല ചൗധരിക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ പലതും രജിസ്റ്റര്‍ ചെയ്തിരുന്നത് യു.എസ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലണ്ട്, സിംഗപ്പൂര്‍, ജര്‍മനി, ദുബായ് എന്നിവിടങ്ങളിലായിരുന്നു. തുടര്‍ന്ന് വ്യാജ കരാറുകളുണ്ടാക്കി ഇന്ത്യയില്‍ ബാങ്ക് ഗ്യാരന്റി സംഘടിപ്പിക്കുകയും ചെയ്തു. ഈ വിദേശ കമ്പനികളും ഇന്ത്യന്‍ കമ്പനികളും നിയന്ത്രിച്ചിരുന്നത് ചൗധരിയും അയാളുടെ കൂട്ടാളികളുമായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ചൗധരിക്കും കുടുംബാംഗങ്ങള്‍ക്കുമായി കാലിഫോര്‍ണിയയിലും യു.എസിലുമായുള്ള 1280 ഏക്കര്‍ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ഇവര്‍ക്ക് 130 കോടി രൂപയുടെ വീതം ആസ്തി ഉണ്ടെന്നും കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ നിന്ന് 966 കോടിയാണ് ചൗധരി കബളിപ്പിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍, 25 ബാങ്കുകളില്‍ നിന്നായി ചൗധരി 2650 കോടി വെട്ടിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.
അമേരിക്കയില്‍ 15 കമ്പനികളും ദുബായില്‍ ഒന്‍പതും ജര്‍മനിയില്‍ ഏഴും, ബ്രിട്ടനിലും സ്വിറ്റ്‌സര്‍ലണ്ടിലുമായി മൂന്ന് വീതവും ചൈന. സിംബാബ്വേ എന്നിവിടങ്ങളിലായി രണ്ടു വീതവും കമ്പനികള്‍ സ്ഥാപിച്ചാണ് ചൗധരി വ്യാജ കരാറുണ്ടാക്കിയതും പണം തിരിമറി നടത്തിയതും. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചതിന് ചൗധരിയും സൂം ഡെവലപ്പേഴ്‌സും സി.ബി.ഐ അന്വേഷണവും നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button