ലഖ്‌നൗ : പശുക്കള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള ആംബുലന്‍സ് സംവിധാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പരിക്കേറ്റ പശുക്കള്‍ക്ക് ചികിത്സ ഉറപ്പുവരുത്താനാണ് പദ്ധതി. ആംബുലന്‍സിന്റെ പ്രഥമയാത്ര ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘ഗോവംഷ് ചികിത്സാ മൊബൈല്‍ വാന്‍’ എന്ന പേരില്‍ യുപി സര്‍ക്കാറും മസ്ദൂര്‍ കല്യാണ്‍ സംഘടന്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് (എം.എന്‍.ആര്‍.ഇ.ജി.എ) പദ്ധതി നടപ്പിലാക്കുന്നത്.
അടിയന്തിര സഹായത്തിനായി ഒരു മൃഗഡോഡോക്ടറും സഹായിയും ആംബുലന്‍സില്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ അഞ്ച് ആംബുലന്‍സുകളാണ് സേവനം നടത്തുക. പിന്നീട് ഇത് ആവശ്യാനുസരണം വര്‍ധിപ്പിക്കുമെന്ന് മൗര്യ ഉദ്ഘാടന ശേഷം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ലഖ്‌നൗ, ഖരഖ്ഖ്പൂര്‍, വാരണാസി, മഥുര, അലഹബാദ് എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.
Post Your Comments