തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായിയുള്ള ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയിലേക്ക്. പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കുന്ന വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗവും പരിഗണിക്കില്ല.
കോടതി വിധി നടപ്പാക്കുന്നതില്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷം ചില രേഖകള്‍ കൊണ്ടുവന്നതോടെ ഇക്കാര്യത്തില്‍ മനം മാറ്റമുണ്ടായതായാണ് വിവരം. ഇത് അവര്‍ക്ക് കിട്ടിയത് സംബന്ധിച്ച് സര്‍ക്കാറിന് ചില സംശയങ്ങളുണ്ട്. കോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി സെന്‍കുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മേധാവി പ്രശ്നം രമ്യമായി പരിഹരിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ അതു വേണ്ടെന്നാണ് ധാരണ.
Post Your Comments