ന്യൂഡല്‍ഹി: സാംസങിന്റെ ക്യുഎല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയിലെത്തി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായാണ് സാംസങ് ടിവി എത്തിയത്. ഹോം എന്റര്‍ടെയിന്‍മെന്റിന് പുതിയ മാനങ്ങള്‍ നല്‍കുന്ന നൂതന സാങ്കേതിക വിദ്യയിലും സ്റ്റൈലിലുമുള്ളതാണ് പുതിയ ടിവി.
ടിവി ഓഫ് ലൈറ്റ് എന്നാണ് ക്യുഎല്‍ഇഡി ടിവിക്ക് പേര് നല്‍കിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നല്ല ക്ലാരിറ്റിയുണ്ട്. രാജ്യാന്തര തലത്തിലെ നാലു നൂതന സാങ്കേതിക വിദ്യകളുമായാണ് ക്യുഎല്‍ഇഡി ടിവി എത്തുന്നത്. നിറങ്ങളുടെ കാര്യത്തില്‍ 100 ശതമാനം സമ്പൂര്‍ണത, മറഞ്ഞിരിക്കുന്ന വിശദാംശങ്ങള്‍ പോലും പുറത്തുകൊണ്ടുവരുന്ന എച്ച്ഡിആര്‍ 2000 സംവിധാനം, നിങ്ങളുടെ ലിവിങ് റൂമിനെ ബഹളത്തില്‍ നിന്നെല്ലാം ഒഴിവാക്കുന്ന കണക്ഷന്‍ തുടങ്ങിയവ ആകര്‍ഷകമയ സവിശേഷതകളാണുള്ളത്.
കനം കുറഞ്ഞ പ്രീമിയം മെറ്റല്‍ ബോഡിയും ബെസല്‍രഹിത ഡിസ്പ്ലേയുമാണ് ഉള്ളത്. ദ ഫ്രെയിം എന്നൊരു നൂതന സംവിധാനവും സാംസങ് ഒരുക്കിയിട്ടുണ്ട്. സാധാരണ ടിവികള്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍ കറുപ്പ് നിറത്തിലേക്ക് മാറുമ്പോള്‍ ദ ഫ്രെയിം സംവിധാനത്തില്‍ ടിവി മികച്ചൊരു കലാസൃഷ്ടിയായി മാറുന്നു. ഉപയോക്താക്കള്‍ക്ക് 100ലേറെ കലാസൃഷ്ടികളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
10 വിഭാഗങ്ങളിലായി ലാന്‍ഡ്സ്‌കേപ്, ആര്‍ക്കിടെക്ചര്‍, വൈല്‍ഡ് ലൈഫ്, ആക്ഷന്‍, ഡ്രോയിങ്, തുടങ്ങിയവയില്‍ നിന്നും ലിവിങ് റൂമിന് ചാരുത പകരുന്ന എന്തും തെരഞ്ഞെടുക്കാം.
Post Your Comments