തിരുവനന്തപുരം : പി.എസ്.സി പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും അടുത്ത ചിങ്ങം ഒന്നു മുതല്‍ മലയാളം ചോദ്യം ഉള്‍പ്പെടുത്തും. പിണറായി വിജയനും പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറും ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. കൂടാതെ ചില പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പി.എസ്.സി. ചെയര്‍മാന്‍ അംഗീകരിച്ചു.
അതോടൊപ്പം തന്നെ സ്പോര്‍ട്സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാൻ . ഇപ്പോൾ സര്‍ക്കാരിനുവേണ്ടി യോഗ്യത വിലയിരുത്താനുളള ചുമതല സ്പോര്‍ട്സ് കൗണ്‍സിലിൽ നിന്നും മാറ്റി പി.എസ്.സി.യെ ഏല്‍പ്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഉടൻ പൂർത്തിയാകും. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും പി.എസ്.സി. അംഗീകരിച്ചു
Post Your Comments