വേനല്‍ക്കാലത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കും. ഇവ ഉപയോഗിച്ച് ശരീരത്തെ ശുദ്ധീകരിക്കുകയെന്നതാണ് വേനലിനെ നേരിടാനുള്ള ഏറ്റവും നല്ല വഴി. വേനൽ കാലത്ത് ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
അവയിൽ ഒന്നാണ് തണ്ണിമത്തൻ. ഇതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്നും അമോണിയ പോലുള്ള വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കും. തണ്ണിമത്തനില്‍ ധാരാളം പൊട്ടാസാ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ബാലന്‍സ് ചെയ്യുകയും അതുവഴി വൃക്കകളെ സഹായിക്കുകയും ചെയ്യുന്നു.
അതുപോലെ മറ്റൊരു ഭക്ഷണ പദാർത്ഥമാണ് കക്കിരി. കക്കിരിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ യൂറിനറി സിസ്റ്റത്തെ കൂടുതല്‍ ചലനാത്മകമാക്കും. കരളിന് ഗുണകരമാണ് ചെറുനാരങ്ങ. ഇത് യൂറിക്കാസിഡിനെയും മറ്റ് വിഷാംശങ്ങളെയും ലയിപ്പിക്കും. ശരീരത്തിലെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കും.
ഭക്ഷണം കൂടുതല്‍ ഗുണകരമായ രീതിയില്‍ ദഹിപ്പിക്കാന്‍ പുതിന സഹായിക്കും. കരളില്‍ നിന്നുള്ള പിത്തരസത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കും. കൂടാതെ ഗ്രീന്‍ ടീ നല്ലൊരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
Post Your Comments