IndiaNews

ബാങ്ക് വിളിക്ക് ഉച്ചഭാഷിണി വേണോയെന്ന് കോടതി

ചണ്ഡീഗഡ്: പള്ളിയിലെ ബാങ്ക്വിളി ഉച്ചഭാഷിണിയിലൂടെ അറിയിക്കേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി. ഗായകന്‍ സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നല്‍കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് സോനു നിഗത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സോനുവിന്റെ ട്വീറ്റ് മുസ്ലീം വിഭാഗങ്ങളെ അവഹേലിക്കുന്നതാണ് എന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഹര്‍ജി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി എം.എം.എസ് ബേദി വ്യക്തമാക്കി. ബാങ്കുവിളി വിളിച്ച് പറയുന്നതിനെയാണ് നിഗം വിമര്‍ശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു. എന്നാണീ നിര്‍ബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കേണ്ടിവരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ട്വീറ്റ്. ഇത് വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button