Latest NewsKeralaNews

അമേരിക്ക കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സിഐഎ യെ ചുമതലപ്പെടുത്തി-പിണറായി വിജയന്‍

 

കണ്ണൂർ: ഇടതു സർക്കാറിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടനായയ സിഐഎ പണം മുടക്കുന്നുവെന്ന് പഴയ പല്ലവി ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ സി.പി.എം നടത്തിയ റെഡ് വൊളന്റിയർ മാർച്ചിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കവേ ആണ് മുഖ്യമന്ത്രി ഇത്തരം ഒരു ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തിയത്.

ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ പ്രവർത്തനം തുടരുകയാണെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടന പണം മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകം മുഴുവനുള്ള മാധ്യമങ്ങളെ ഉപയോഗിച്ചാണ് ഇവർ കമ്യൂണിസ്റ്റിനെ അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ രൂപംകൊണ്ടപ്പോൾ അതിനെ തകർക്കാൻ അമേരിക്ക പണമിറക്കിയെന്ന് അന്നത്തെ അമേരിക്കൻ അംബാസഡർ മൊയ്നിഹാൻ എഴുതി വെച്ചിട്ടുണ്ട്.അമേരിക്ക-ജപ്പാൻ-ഇന്ത്യ സൈനികസഖ്യം രൂപപ്പെടുത്താനുള്ള നീക്കം നടക്കുന്ന ഈ സാഹചര്യത്തിൽ അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും പിണറായി തുറന്നടിച്ചു.

സമചിത്തത നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപാണ് അമേരിക്കയെ നയിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവി പ്രവർത്തനങ്ങളെ ആശങ്കയോടെ കാണണം.ലോകത്തെ വൻകിട മാധ്യമങ്ങളിൽ 95 ശതമാനവും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. ഇവ പടച്ചു വിടുന്ന വിഷലിപ്തമായ വാർത്തകൾ എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തെയും ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.ചടങ്ങിൽ പി ജയരാജൻ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button