സൗദി: സൗദിയിൽ കഴിയുന്ന വിദേശികൾക്ക് സിം കാർഡ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണം രണ്ടെണ്ണമായിട്ടാണ് പരിമിതപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
തീവ്രവാദികള്‍ ഉള്‍പ്പെടെ അട്ടിമറി പ്രവർത്തനം നടത്തുന്നവർ സിംകാര്‍ഡ് ദുരുപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണ്‍ കമ്പനികളോട് വിദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ അനുവദിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
അനധികൃത സിം കാര്‍ഡുകള്‍ വിപണിയില്‍ വ്യാപകമാണ്. പുതിയ നീക്കം ഇതു തടയുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു സിം കാര്‍ഡുകള്‍ ഒരു ടെലികോം കമ്പനിയില്‍ നിന്നു നേടിയവര്‍ക്കു ഇതര ഓപ്പറേറ്റര്‍മാരില്‍ നിന്നു സിം കാര്‍ഡ് അനുവദിക്കില്ല. ഉപഭോക്താക്കളുടെ വിരലടയാളം ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്റഫര്‍മേഷന്‍ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ സിം കാര്‍ഡുകള്‍ വിദേശികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല.
സുരക്ഷ കണക്കിലെടുത്ത് സിം കാര്‍ഡുകളെ നേരത്തെ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ ഖേയുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലെ പഴുതുകള്‍ ദുരുപയോഗിച്ച് വ്യാപകമായി സിംകാര്‍ഡുകള്‍ വിപണിയില്‍ സുലഭമായതോടെയാണ് പുതിയ നടപടി. പുതിയ തീരുമാനം സൗദിയിലെ ടെലികോം കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുളള 4.9 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 83 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകളാണെന്നും കമ്മീഷന്‍ പറഞ്ഞു.
Post Your Comments