
ന്യൂഡല്‍ഹി: പാക്ക് സൈനികരില്‍ ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വസ്തുത വെളിപ്പെട്ടതോടെ ഇന്ത്യഅതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്ക് സൈനിക വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ (ബിഎടി) ഭീകരരും ഉണ്ടെന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്). രണ്ട് സൈനികരുടെ ജീവനെടുത്ത പാക്ക് സൈനിക ആക്രമണത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാക്ക് സൈന്യത്തില്‍ ഭീകരരും ഇടംപിടിക്കുന്നുണ്ടെന്ന ആരോപണം ബിഎസ്എഫ് ഉയര്‍ത്തിയത്.
അതിര്‍ത്തി കാക്കുന്നതിനായാണ് കൃഷ്ണഗാട്ടി സെക്ടറില്‍ കരസേനയുടെയും അതിര്‍ത്തി രക്ഷാേസനയുടെയും സംയുക്ത ടീമിനെ നിയോഗിച്ചിരിക്കുന്നത്. പതിവുള്ള അതിര്‍ത്തി പരിശോധനയ്ക്കായി സൈന്യം പോയപ്പോഴാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. അതിനൊപ്പം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ ഭാഗത്ത് ഒളിച്ചിരുന്നവരും ആക്രമണം ആരംഭിച്ചു.
ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ നമ്മുടെ സൈന്യം പ്രതിരോധിക്കുന്നതിനിടെ സൈനികരും ഭീകരരും ഉള്‍പ്പെട്ട പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയായിരുന്നു ബിഎസ്എഫ് പശ്ചിമ കമാന്‍ഡിന്റെ അഷീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.എന്‍. ചൗധരി പറഞ്ഞു. പാക്ക് സൈനിക മേധാവി അതിര്‍ത്തിയില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായതെന്നത് മറക്കരുതെന്നും ചൗധരി ചൂണ്ടിക്കാട്ടി. ഇത്തരം ജീവഹാനികള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ ബിഎസ്എഫ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments