
ഈ തലയിണയുടെ വില കേട്ടാൽ തീർച്ചയായും ഞെട്ടും. ഡച്ച് ഫ്യിസിക്കൽ തെറാപ്പിസ്റ്റായ തീജ്സ് വാൻ ദേർ ഹിൽസ്റ്റ് (thijs van der hilst ) 15 വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഈ തലയണയ്ക്ക് 3,65,9714 രൂപയാണ് വില( $57,000). സ്വർണ്ണമടക്കമുള്ള വസ്തുക്കൾ കൊണ്ടാണ് തലയിണ നിർമ്മിച്ചിരിക്കുന്നത്. ഈ തലയിണ ഉപയോഗിച്ചാൽ ഉറക്കം സംബന്ധിച്ച യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഉറക്കവുമായി ബന്ധപ്പെട്ട് രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ തുടർന്നാണ് ഇദ്ദേഹം ഇത്തരമൊരു തലയിണ നിർമിക്കാൻ കാരണം.

Post Your Comments