തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ ആവശ്യം തള്ളിയ കോടതി 30 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.
അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി സമയപരിധി നേരത്തെ നീട്ടി നല്‍കിയത്.
രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് രണ്ടിന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് അവധിയില്‍ പോയതിനാല്‍ തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
Post Your Comments