KeralaLatest NewsNews

കോടനാട് എസ്റ്റേറ്റ് കൊലപാതകം : സയന്റെ വെളിപ്പെടുത്തല്‍ ; തമിഴ്‌നാട് പൊലീസ് പ്രതിസ്ഥാനത്ത്

കോയമ്പത്തൂര്‍: കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കോടനാട് സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറയരുതെന്ന് തമിഴ്‌നാട് പോലീസ് പറഞ്ഞെന്ന് മൊഴിയെടുക്കലിന് ശേഷം സയന്‍ വെളിപ്പെടുത്തി. പാലക്കാട് പോലീസ് കോയമ്പത്തൂരിലെ ആസ്പത്രിയിലെത്തിയാണ് മൊഴിയെടുത്തത്.
അപകടം നടന്നതേ ഓര്‍മയുള്ളുവെന്നാണ് സയന്റെ മൊഴിയിലുള്ളത്. പഴനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇരിങ്ങാലക്കുടയ്ക്ക് പോകുകയായിരുന്നു. ഇടയ്ക്ക് ഉറങ്ങിപ്പോയതാണ് അപകടമുണ്ടാവാന്‍ കാരണം. ബോധം തിരിച്ചുകിട്ടുമ്പോള്‍ ആസ്പത്രിയിലായിരുന്നുവെന്നും സയന്‍ പറഞ്ഞു. ആരോഗ്യം തിരിച്ചുകിട്ടുന്ന മുറയ്ക്ക് സയന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് കണ്ണാടിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലാണ് സയന്‍. അപകടത്തില്‍ ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതിയാണ് കോയമ്പത്തൂരിലെ ബേക്കറി തൊഴിലാളിയായ സയന്‍. ഒന്നാം പ്രതി കനകരാജ് രണ്ട് ദിവസം മുമ്പ് സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button