CricketLatest NewsSports

തോൽവികൾക്ക് പുറമേ മറ്റൊരു തിരിച്ചടി കൂടി നേരിട്ട് ഗുജറാത്ത് ലയണ്‍സ്

രാജ്‌കോട്ട് : തോൽവികളിൽ മുങ്ങി താഴുന്ന ഗുജറാത്ത് ലയണ്‍സിനു മറ്റൊരു തിരിച്ചടി കൂടി. ഗുജറാത്ത് ലയണ്‍സ് ഓള്‍റൗണ്ടര്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയ്ക്ക് തോളിനു പരുക്കേറ്റതിനാൽ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളിൽ കളിക്കാനാവില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിൽ ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെയാണു ടൈയ്ക്കു പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കിയെങ്കിലും പരിക്ക് എത്ര ദിവസം കൊണ്ട് ഭേദമാകുമെന്ന് പറയാനാകില്ലെന്ന് ടൈ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ടൈ നാട്ടിലേക്കു മടങ്ങുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ഹാട്രിക്കും,അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ടൈയുടെ പിന്‍മാറ്റം ഗുജറാത്തിനു കനത്ത തിരിച്ചടിയാണ് നൽകുന്നത്. ആറു മല്‍സരങ്ങളില്‍നിന്നു ടൈ 12 വിക്കറ്റ് നേടിയിരുന്നു. ഐപിഎല്ലിൽ പത്ത് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്ന് ജയം മാത്രമാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button