ന്യൂഡൽഹി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ എല്ലാ പോരാട്ടത്തിനും പൂർണ്ണ പിന്തുണ നൽകി തുർക്കി.ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്‍ദോഗന്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു.നിയന്ത്രണ രേഖ ലംഘിച്ച് 200 കിലോമീറ്റര്‍ അകത്ത് പ്രവേശിച്ച് പാകിസ്താന്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തെ തുർക്കി അപലപിക്കുകയും ചെയ്തു.
ഇന്ത്യയുടെ എല്ലാ ഭീകരവാദ പോരാട്ടങ്ങൾക്കും തങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.ഭീകരവാദ ഭീഷണിയെ കുറിച്ച് തുര്‍ക്കിഷ് പ്രസിഡണ്ടുമായി വളരെ അധികം നേരം സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്ര സമ്മേളനത്തിൽ പറഞ്ഞു. കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments