മുംബൈ: ഇന്ത്യയില്‍ ആകാശയാത്രയ്ക്ക് മൂലധനം ഇറക്കാന്‍ വിദേശ വിമാന കമ്പനികള്‍ മത്സരിച്ച് രംഗത്ത്. ആദ്യമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കം നടത്തിയത് ഖത്തര്‍ എയര്‍വെയ്‌സ് ആയിരുന്നു. അധികം താമസിയാതെ തന്നെ ഖത്തര്‍ എയര്‍വേസ് സര്‍വീസ് ആരംഭിച്ചു തുടങ്ങും. ഖത്തര്‍ എയര്‍വേസിന് പുറമേ മറ്റു ചില കമ്പനികളും വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഇന്ത്യയില്‍ വിദേശ വിമാനകമ്പനികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മറ്റു ചില കമ്പനികളും രംഗത്തുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് മലേഷ്യന്‍ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഏഷ്യയുമായി ചേര്‍ന്നാണ് ടാറ്റ സര്‍വീസ് ആരംഭിക്കുന്നത്. വിസ്താര എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനി ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതോടെ ആഭ്യന്തര വിമാനയാത്രാ നിരക്കുകള്‍ കുറയുമെന്നാണ് അറിയുന്നത്.
ആറ് പതിറ്റാണ്ടിന് ശേഷമാണ് ടാറ്റ വ്യോമയാന മേഖലയിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കാണ് ആദ്യ സര്‍വീസ്. ടാറ്റാ സണ്‍സ് 1938ല്‍ ആരംഭിച്ച വിമാനക്കമ്പനിയാണ് 1948 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍ഇന്ത്യയാക്കി മാറ്റിയത്. പിന്നീട് വ്യോമയാന മേഖലയില്‍ നിന്ന് ഏറെ നാള്‍ വിട്ടു നിന്ന ടാറ്റ എയര്‍ ഏഷ്യയുമായി സഹകരിച്ച് ആഭ്യന്തര വിമാന സര്‍വീസ് മേഖലയില്‍ സജീവമായി. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന വിസ്താര എയര്‍ലൈന്‍സ് ടാറ്റയ്ക്ക് ഓഹരി മേല്‍ക്കൈയുള്ള കമ്പനിയാണ്.
ജെറ്റ് എയര്‍വേസും ഇത്തിഹാദും ചേര്‍ന്ന് മറ്റൊരു കമ്പനിയും രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എയര്‍ലൈന്‍, ഗോ എയര്‍ എന്നിവരും വിദേശനിക്ഷേപ നയത്തില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. 100 ശതമാനം നിക്ഷേപം ഏര്‍പ്പെടുത്താനുള്ള നീക്കം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഖത്തര്‍ എയര്‍വേസ് ആഭ്യന്തര സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലും വിമാനകമ്പനികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ പുതിയ കമ്പനി രൂപീകരിച്ച് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാനും ഒപ്പം വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനും തീരുമാനിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളുടെ മേധാവികള്‍ ഇതിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടുവരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്.
Post Your Comments