Latest NewsKerala

ഫസല്‍ സി.എം മുഖ്യമന്ത്രിയായി ; എങ്ങനെയെന്നല്ലേ ?

കോഴിക്കോട് : കോഴിക്കോട് മുക്കം സ്വദേശി ഫസല്‍ സി.എം മുഖ്യമന്ത്രിയായി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട് മുക്കം അക്ഷയയിലായിരുന്നു ഫസല്‍ അപേക്ഷ നല്‍കിയത്. രണ്ട് ദിവസം മുന്‍പ് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കാര്‍ഡില്‍ തന്നെ മുഖ്യമന്ത്രിയാക്കിയത് ഫസലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫസല്‍ സി.എം എന്ന് ഇംഗ്ലീഷിലും ഫസല്‍ മുഖ്യമന്ത്രിയെന്ന് മലയാളത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ഉടന്‍ തന്നെ അക്ഷയ അധികൃതരുമായി ബന്ധപ്പെട്ടങ്കിലും പ്രശ്നമില്ലെന്നാണ് അറിയിച്ചത്.


സര്‍ക്കാര്‍ രേഖകളില്‍ പിഴവുകള്‍ സംഭവിക്കുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവിലൂടെ കാര്‍ഡിലെങ്കിലും മുഖ്യമന്ത്രിയായതിന്റെ ത്രില്ലിലും ഒപ്പം ആശങ്കയിലുമാണ് ഫസല്‍. അതേ സമയം കംപ്യൂട്ടര്‍ സെറ്റിംഗില്‍ വന്ന പാകപിഴയാവാം ഇത്തരം തെറ്റുകള്‍ക്ക് കാരണമെന്നാണ് അക്ഷയ സെന്റര്‍ അധികൃതര്‍ പറയുന്നു. പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇനിഷ്യല്‍ ടൈപ്പ് ചെയ്ത് ടാബ് ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ മലയാളം വരുന്ന രീതിയിലാണ് സെറ്റ് ചെയ്തതെന്നും ഈ പിഴവ് എങ്ങിനെ സംഭവിച്ചു എന്നറിയില്ലന്നും അക്ഷയ നടത്തിപ്പുകാര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ നേരത്തേയും ഇത്തരം വലിയ തെറ്റുകള്‍ കടന്നു കൂടിയിരുന്നു. തങ്കച്ചന്‍ എ.എം എന്നത് തങ്കച്ചന്‍ രാവിലെ എന്ന് അച്ചടിച്ച് വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button