കോയമ്പത്തൂര്‍ : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തടയിടാന്‍ പലപ്പോഴും കഴിയാറില്ല. കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ നടന്ന ഒരു മത്സരയോട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരസ്പരം മല്‍സരിച്ചോടുന്ന ബസുകളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളില്‍ ബസിലിരിക്കുന്ന ആളുകള്‍ എങ്ങനെ സമധാനമായി ഇരുന്നു എന്നതാണ് അദ്ഭുതം. മല്‍സരത്തിന്റെ ആവേശത്തില്‍ ബസുകള്‍ പലപ്പോഴും പ്രധാന നിരത്തില്‍ നിന്നും മാറിയാണ് ചീറിപ്പായുന്നത്. എതിര്‍ദിശയില്‍ വന്ന മറ്റ് വാഹനങ്ങളാകട്ടെ അതിസാഹസികമായാണ് ബസുകള്‍ക്കിടയിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മത്സരയോട്ടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി.
Post Your Comments