Latest NewsNewsLife StyleHealth & Fitness

തടി കുറയ്ക്കാന്‍ ചില മസാല വഴികള്‍

സൗന്ദര്യത്തിന്റെ പ്രഥമ അളവുകോൽ നമ്മുടെ ശരീരമാണ്. ഫിറ്റായ, ദുര്‍മേദസില്ലാത്ത ശരീരം നമുക്ക് അഭിമാനം നല്‍കുന്ന ഒന്നാണ്. ഇതൊക്കെ കൊണ്ടാണ് എല്ലാവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ നിരവധി എളുപ്പ വഴികളുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ വഴികളിലൊന്നാണ് മസാലകളും പിന്നെ ചില ഔഷധച്ചെടികളും. ഔഷധച്ചെടികളില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇവയ്ക്കു പുറമെ അവരുടേതായ മരുന്നു ഗുണങ്ങളും.
മഞ്ഞളാണ് ഇതിലൊരു വഴി. ഇതിലെ കുര്‍കുമിനാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താൻ ഇവ സഹായിക്കുന്നു. മഞ്ഞള്‍ കറുവാപ്പട്ട മധുരത്തിനു പകരം ഉപയോഗിയ്ക്കാം. ഇതും ശരീരത്തിലെ ചൂടു കൂട്ടി അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതിനു പുറമെ പ്രമേഹത്തിനുള്ള നല്ലൊരു നിയന്ത്രണം കൂടിയാണിത്. അതുപോലെ മുളകുപൊടിയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. ഇത് 100 കലോറി വരെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ് ഒന്നാണ്.

1 സ്പൂണ്‍ ജീരകം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് മൂന്നുമടങ്ങു ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. തെര്‍മോജെനിക് ഗുണങ്ങളുള്ള ഇഞ്ചിയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്.ഇത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചാണ് തടി കുറയ്ക്കുന്നത്. പ്രമേഹം തടയാനുള്ള കഴിവു കൂടിയുണ്ട് ഇതിന്.

വെളുത്തുള്ളി കഴിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാനുള്ള മറ്റൊരു വഴിയാണ്. ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതു കൊണ്ട് ക്യാന്‍സര്‍ തടയാനും നല്ലതാണ്. കുരുമുളകാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. പുതിയ കൊഴുപ്പുകോശങ്ങള്‍ രൂപപ്പെടുന്നതു തടയാനും ഇതു സഹായിക്കും. എലയ്ക്ക അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന മസാലയാണ്. കടുക് ശരീരത്തിന്റെ അപചയപ്രക്രിയ 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി തടി കുറയ്ക്കും. ഒരു മണിക്കൂറില്‍ 45 കലോറി വരെ കുറയ്ക്കാനാകും.

തടി കുറയ്ക്കണ്ടതിന്റെ ആവശ്യകതകള്‍ പലതാണ്. തടി കുറച്ചാല്‍ എന്‍ഡോമെട്രിയില്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. തടി കൂടുതലെങ്കില്‍ പ്രായമേറുമ്പോള്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ചു വയര്‍ ചാടുമ്പോള്‍. തടി കൂടുന്നത് ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. അതുപോലെ തടി കൂടുന്നവര്‍ക്ക് പല കാരണങ്ങളാലും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

വേദന കാല്‍മുട്ടുകള്‍ക്ക് വേദനയും മറ്റും അമിതവണ്ണമുണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്. നല്ല ഉറക്കത്തിനു തടി ഒരു വിപരീതഘടകം തന്നെയാണ്. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതുമാണ്. തടി കുറയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ അത്യാവശ്യവുമാണ്. അല്ലെങ്കില്‍ വേഗത്തില്‍ രോഗങ്ങള്‍ക്കു കീഴടങ്ങേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button