NewsIndia

അഞ്ച് വർഷം കൊണ്ട് ബഹുരാഷ്ട്രകമ്പനികളെ പതഞ്‌ജലി തുരത്തും; ബാബ രാംദേവ്

ഷഹരന്‍പൂര്‍: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ബഹുരാഷ്ട്ര കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇന്ത്യയെ ബഹുരാഷ്ട്ര കമ്പനികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാബ രാംദേവ് പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയല്ല ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്, മറിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി മെച്ചപ്പെടുത്താനുളള തന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുമെന്നും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുമെന്നും ബാബ രാം ദേവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button