തിരുവനന്തപുരം: ദേശീയപാതയോരത്ത് മദ്യക്കടകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്ന് മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് വക്കീൽ നോട്ടീസ്. വി.എം സുധീരനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിയുടെ അന്തസത്ത ഉൾക്കൊണ്ട് സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.
ബാറുകൾ നിലനിർത്താനായി റോഡുകൾ ദേശീയപാതകൾ അല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിന് ഉദാഹരണമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് , കോട്ടയം ജില്ലകളിൽ ബാറുകൾ തുറന്നതും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments