ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി മൽസരിക്കാൻ താനില്ലെന്ന് വ്യക്തമാക്കി പ്രണബ് മുഖർജി. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചതായാണ് സൂചന. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന് ഹമീദ് അൻസാരിയും സൂചന നൽകിയിട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments