NewsIndia

ഒരു ട്വീറ്റ് മതി മോദിയിലേക്ക് എത്താന്‍, പക്ഷെ നാല് വര്‍ഷം കഴിഞ്ഞേ രാഹുല്‍ പ്രതികരിക്കൂ; വിമർശനവുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആര്‍ക്കെങ്കിലും സമീപിക്കണമെങ്കില്‍ രണ്ട്, മൂന്ന് ട്വീറ്റിട്ടാല്‍ മതിയെന്നും പക്ഷെ രാഹുല്‍ ഗാന്ധിയിലേക്ക് എത്തണമെങ്കില്‍ അയാള്‍ നാല്, അഞ്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും അസം മന്ത്രി ഹിമന്ത ബിസ്വ. ഗുവാഹത്തിയില്‍ ഇന്ത്യാ ടുഡേയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് ഒരു പെണ്‍കുട്ടിയെ അടിയന്തരമായി എത്തിക്കണമെന്നും ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാന്‍ സഹായിക്കണമെന്നും നരേന്ദ്രമോദിക്ക് ഒരു ട്വീറ്റ് ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പ്രതികരിക്കുകയും സുഗമമായ ട്രാഫിക് സൗകര്യമൊരുക്കുകയും ചെയ്‌തു. എന്നാൽ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചാൽ 3,4 വർഷം കഴിഞ്ഞേ അതിനുള്ള മറുപടി ലഭിക്കൂ എന്ന് ഹിമന്ത ബിസ്വ വ്യക്തമാക്കി. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് ഹിമന്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button