തിരുവനന്തപുരം: തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അന്തിമമാണ്. കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും അങ്ങനെ പ്രതീക്ഷിച്ചവർക്ക് ഇക്കാര്യത്തിൽ നിരാശ തോന്നുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.പി. സെൻകുമാർ ഹർജി ഫയൽ ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹർജി നാളെയോ മറ്റന്നാളോ സുപ്രീം കോടതിയിൽ പരാമർശിച്ചേക്കുമെന്നാണ് സൂചന.
Post Your Comments