NewsIndia

പുതിയ ഇന്ത്യയിൽ വിഐപികളില്ല, എല്ലാവരും ഇപിഐകൾ ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) കളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഐപി എന്ന ചിന്താഗതി മാറ്റാനാണ് പൊതു സമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയതെന്നും മോദി വ്യക്തമാക്കി.

ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ എപ്പോഴും സുരക്ഷിത സ്ഥലത്ത് ഒതുങ്ങികൂടുകയാണ് ഇത് ഒഴിവാക്കണം. പുതിയ അനുഭവങ്ങള്‍ നേടാന്‍ അവധികാലത്തെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വ്യക്തികള്‍ സുരക്ഷിതമായ മേഖലകളില്‍ നിന്ന് പുറത്ത് വന്ന് വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും തയ്യാറായാല്‍ അതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയും സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button