ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നോട്ട് നിരോധനത്തിനും സ്വര്‍ണത്തിന് നിയന്ത്രണത്തിനും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിയന്ത്രണം കൊണ്ടുവരുന്നു. കള്ളപ്പണം ഏറ്റവും കൂടുതല്‍ മറിയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് എന്നതിനാലാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നത്. കള്ളപ്പണം ഏറ്റവും കൂടുതല്‍ മറിയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് എന്നതിനാലാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നത്.
നിയന്ത്രണങ്ങള്‍ക്ക് തുടക്കം കുറിച്ച് റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആക്ട് തിങ്കളാഴ്ച നിലവില്‍ വരും. മേഖലയിലെ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനായും നിയന്ത്രിക്കുന്നതിനായും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികളെ നിയമിക്കണം. എന്നാല്‍ നിയമം നിലവില്‍ വരാനിരിക്കെ 12 സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
നിലവില്‍ മധ്യപ്രദേശ് മാത്രമാണ് റെഗുലേറ്ററി അതോറിറ്റിയെ നിയമിച്ചിരിക്കുന്നത്. ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍, ചണ്ഡിഗഡ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇടക്കാല സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിയമം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്്ക്ക് തിരിച്ചടിയാവുമെന്നും ആരോപണമുണ്ട്. നിയമ പ്രകാരം നിലവിലെ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടുകള്‍ സംസ്ഥാനങ്ങളിലെ റെഗുലേറ്ററി അതോറിറ്റിയില്‍ ജൂലൈ 17നകം രജിസ്റ്റര്‍ ചെയ്യണം. പുതിയ പ്രൊജക്ടുകള്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ തുടങ്ങാനും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കില്ല.
നിയമം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ വിജ്ഞാപനം പുറത്തിറക്കി അതോറിറ്റിക്ക് രൂപം നല്‍കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികളുമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. അതോറിറ്റികള്‍ രൂപീകരിക്കുന്നത് വൈകിയാല്‍ അത് മേഖലയെ പ്രതികൂലമായി ബാധിക്കും. പല സംസ്ഥാനങ്ങളും പൊതു ജനങ്ങളില്‍ നിന്നുള്‍പ്പടെ അഭിപ്രായം തേടിയതിന് ശേഷമേ അന്തിമ വിജ്ഞാപനം പുറത്തിറക്കു എന്ന നിലപാടിലാണ്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സുതാര്യത ഉണ്ടാകുന്നതിന് പുതിയ നിയമം കാരണമാവുമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രെഡായ് അറിയിച്ചു. എങ്കിലും വിജ്ഞാപനം പുറത്തിറക്കി അതോറിറ്റികള്‍ നിയമിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ വേഗത്തില്‍ മുന്നോട്ട് പോവണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.
Post Your Comments