ന്യൂഡല്‍ഹി•പാകിസ്ഥാനും ചൈനയുമായി ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെടുത്ത് കൊള്ളാന്‍ വ്യോമസേനാ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഡൽഹിയിൽ നടന്ന വ്യോമസേന കമാൻഡർമാരുടെ യോഗത്തിലാണ് വ്യോമ സേന മാധവി ബി.എസ് ദനോവ വ്യോമ സേന കമാന്‍ഡര്‍മാര്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.
പാകിസ്ഥാനുമായി 10 ദിവസത്തേയും ചൈനയുമായി 15 ദിവസത്തേയും തീവ്ര യുദ്ധത്തിന് ഒരുങ്ങനാണ് എയര്‍ ചീഫ് മാര്‍ഷല്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ഒരാഴ്ചയ്ക്ക് മുൻപാണ് വ്യോമസേനയുടെ യോഗം ചേർന്നതെങ്കിലും ഉന്നത വൃത്തങ്ങളെ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെക്കാൺ ക്രോണിക്കൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
ഏതു നിമിഷവും ഒരു യുദ്ധത്തിന് തയ്യാറായി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിവെക്കാനുള്ള നിർദേശം ഇന്ത്യൻ സൈന്യങ്ങൾക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്. മിസൈലുകളും റഡാർ സംവിധാനങ്ങളും പോർവിമാനങ്ങളും ഏതുനിമിഷവും ഉപയോഗിക്കാൻ ആകുംവിധം സജ്ജീകരിച്ച് വയ്ക്കാനുള്ള നിർദേശമാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments