Latest NewsNewsIndia

ദ്വിഗ്‌വിജയ് സിംഗ് തെറിച്ചു; കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യുവ നേതാവ് പി.സി. വിഷ്ണുനാഥിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിയമിച്ചു. എഐസിസി സെക്രട്ടറിയായാണ് മുന്‍ എംഎല്‍എയായ വിഷ്ണുനാഥിനെ നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം, സെക്രട്ടറിയായിരുന്ന കെ.സി.വേണുഗോപാലിനെ കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും ഉയര്‍ത്തി.

കര്‍ണാടകയുടെയും ഗോവയുടെയും ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗില്‍ നിന്ന് കര്‍ണാടകയുടെ ചുമതല എടുത്തുമാറ്റിയാണ് വേണുഗോപാലിനെ നിയമിച്ചത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നത് ഗോവയുടെ ചുമതലയുണ്ടായിരുന്ന ദ്വിഗ്‌വിജയ് സിംഗിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും സിംഗിനെ മാറ്റണം എന്നാവശ്യമുയര്‍ന്നിരുന്നു.

ദ്വിഗ്‌വിജയ് സിംഗിന് പകരം ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഡോ.എ. ചെല്ലകുമാറിനെയും നിയമിച്ചു. സെക്രട്ടറിയായി നിയമിതനായ വിഷ്ണുനാഥിനും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന വിഷ്ണനാഥ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്. കെ.സി.വേണുഗോപാലും ഈ രണ്ടു കോണ്‍ഗ്രസ് പോഷകസംഘടനയുടെയും സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ എംപിയാണ്.

shortlink

Post Your Comments


Back to top button