മൂന്നാര്‍: മന്ത്രി എംഎം മണിക്കെതിരെ നടത്തുന്ന പൊമ്പിള ഒരുമൈ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. സമരം നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അറസ്റ്റ് ചെയ്തവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സമരക്കാരുടെ ആരോഗ്യനില മോശമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്കൊപ്പം നിരാഹാരമിരുന്ന രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോലീസ് നടപടിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആംആദ്മി പ്രവര്‍ത്തകരും ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയിരുന്നു.
Post Your Comments