Latest NewsIndia

ഈ 106 വയസ്സുകാരി മുത്തശ്ശി സൂപ്പര്‍സ്റ്റാറാണ് ; എങ്ങനെയെന്നല്ലേ ?

മസ്തനാമ്മ എന്ന ആന്ധ്രക്കാരി മുത്തശ്ശിക്ക് വയസ്സ് 106 ഉണ്ട്. എങ്കിലും ഇവരാണ് ഇന്ന യൂട്യൂബിലെ സൂപ്പര്‍സ്റ്റാര്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിനിയാണ് മസ്തനാമ്മ. നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിലാണ് മസ്തനാമ്മ വിദഗ്ധ. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള മസ്തനാമ്മയുടെ ചാനലിന്റെ പേര് കണ്‍ട്രി ഫുഡ്‌സ് എന്നാണ്. യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയും മസ്തനമ്മയ്ക്കാണ്.

പാചകത്തോടുള്ള സ്‌നേഹം കണ്ട് മസ്തനാമ്മയുടെ ചെറുമകന്‍ ലക്ഷ്മണനാണ് യൂട്യൂബില്‍ ചാനല്‍ ആരംഭിച്ചത്. രണ്ടര ലക്ഷത്തിലധികം ആളുകളാണ് മസ്തനാമ്മയുടെ കണ്‍ട്രി ഫുഡ്‌സ് എന്ന ചാനലിന്റെ വരിക്കാരായത്. സാധാരണ പാചകപരിപാടികളുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്വാഭാവിക പശ്ചാത്തലത്തില്‍ നിന്നാണ് മസ്തനാമ്മയുടെ പാചകം. നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, ചില വെറൈറ്റികളും മസ്തനാമ്മ പരീക്ഷിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button