തിരുവനന്തപുരം: നിര്‍ദിഷ്ട കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരുലക്ഷം കോടിയുടെ മൂലധനം. ബാങ്ക് രൂപവത്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച കൈമാറിയിരുന്നു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് പ്രൊഫസര്‍ എം.എസ് ശ്രീറാം അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുടെ അനുമതി നേടുന്നതിനുള്ള നിര്‍ദേശങ്ങള്‍, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോള്‍ അവരുടെ പുനര്‍വിന്യാസം, സഹകരണച്ചട്ടത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്ധസമിതി പരിശോധിക്കുന്നത്.
ബാങ്കിന്റെ പേര് അടക്കമുള്ള നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചേക്കുമെന്ന് കരുതുന്നു. എസ്.ബി.ടി.-എസ്.ബി.ഐ ലയനം പൂര്‍ണമായതോടെ കേരളത്തില്‍ ബാങ്കിങ് മേഖലയിലുണ്ടായ വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കേരള ബാങ്ക് വരുന്നതോടെ ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിക്കും. ഒരുലക്ഷം കോടിയുടെ മൂലധനമാണ് ലക്ഷ്യമിടുന്നത്.
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 45,000 കോടിയുടെ ഏകദേശ നിക്ഷേപമുണ്ട്. ഏതാണ്ട് 30,000 കോടിയുടെ വായ്പാ ഇടപാടും. സംസ്ഥാന സഹകരണബാങ്കിലെ മൊത്തം നിക്ഷേപം ആറായിരം കോടിക്കുമുകളിലാണ്. മൂവായിരം കോടിക്കുമേല്‍ വായ്പാ ഇടപാടുമുണ്ട്. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ഇടപാടുകള്‍ ലയിപ്പിക്കുന്നതിനൊപ്പം പുതിയ നിക്ഷേപംകൂടി ലഭിക്കുന്നതോടെ മൂലധനം ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന ബാങ്കുവരുന്നതോടെ പല പദ്ധതികള്‍ക്കും സാമ്പത്തികസഹായം ഉറപ്പാക്കാനാകുമെന്ന് കരുതുന്നു. വായ്പാ പലിശയില്‍ ഇളവ് ലഭിക്കുമെന്നാണ് ഇടപാടുകാരുടെ പ്രതീക്ഷ. ലയനത്തിന് റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും അനുമതി നേടിയെടുക്കുകയെന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. പുനര്‍വിന്യാസം അടക്കമുള്ള ജീവനക്കാരുടെ പ്രശ്നങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്
Post Your Comments