![baby](/wp-content/uploads/2017/04/baby-3.jpg)
മലയിന്‍കീഴ് : വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിച്ച 14 വയസുകാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന വിവരം ആശുപത്രിയില്‍ എത്തുമ്പോഴാണ് മാതാവ് പോലും അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ വയറു കണ്ട് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പൂര്‍ണ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ അഞ്ചോടെ പ്രസവിക്കുകയും ചെയതു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന അന്വേഷണം ആരംഭിച്ചിട്ടേയുള്ളു. അടുത്തിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി പ്രസവിച്ച നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മയും ആണ്‍കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് സി.ഐ ടി. ജയകുമാര്‍, വിളപ്പില്‍ശാല എസ്.ഐ കണ്ണന്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ലേഖ എന്നിവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായതാകാമെന്നണ് നിഗമനം. പിതാവ് ഉപേക്ഷിച്ചുപോയ ശേഷം മാതാവ് വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്.
Post Your Comments