Latest NewsNewsLife Style

വേനലില്‍ ശരീരം തണുപ്പിയ്ക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇപ്പോൾ പൊള്ളുന്ന ചൂടാണ്. അസുഖങ്ങള്‍ പല രൂപത്തിലുമെത്തും, കാരണം ശരീരത്തിന് ഒരു പരിധിയില്‍ കവിഞ്ഞ താപം താങ്ങാനാകില്ലെന്നതു തന്നെ കാരണം. ഇത്തരം കാലാവസ്ഥയില്‍ ചൂടില്‍ നിന്നും മാറി നില്‍ക്കുക മാത്രമല്ല, ശരീരം തണുപ്പിയ്ക്കാനും വഴികള്‍ കണ്ടെത്തണം. ശരീരം തണുപ്പിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ചില വഴികളുണ്ട്.

ചൂടുകാലത്ത് കഴിവതും ചൂടുണ്ടാക്കുന്ന മസാലകള്‍ ഉപേക്ഷികാൻ ശ്രമിക്കണം. കുരുമുളക്, വെളുത്തുള്ളി, മുളക്, പെരുഞ്ചീരകം എന്നിവയെല്ലാം. പൂര്‍ണമായും ഉപേക്ഷി്ച്ചില്ലെങ്കിലും കുറയ്ക്കണം. കൃത്രിമ പാനീയങ്ങള്‍, സോഡ, ഫ്രൂട്ട് സ്മൂത്തി തുടങ്ങിയവയെല്ലാം ഒഴിവാക്കുക. ഇവ ദഹനത്തെ തടസപ്പെടുത്തുന്നവയാണ്. ഇവ ശരീരത്തില്‍ ടോക്‌സിനുകള്‍ ഉല്‍പാദിപ്പിയ്ക്കുകയും ചെയ്യും. പുളിപ്പുള്ള പഴങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് ഗുണകരമെന്നും ആയുര്‍വേദം പറയുന്നു.

കരിക്കിന്‍ വെള്ളം, സംഭാരം തുടങ്ങിയ പാനീയങ്ങള്‍ ശരീരത്തെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ശീലമാക്കുക. ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുക. ഐസ് വെള്ളം ഒഴിവാക്കുക. എണ്ണ തേച്ചുള്ള കുളി ശരീരത്തെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. റൂംടെംപറേച്ചറുള്ള വെള്ളത്തില്‍ കുളിയ്ക്കുക. ദിവസവും കുറഞ്ഞത് 2 തവണയെങ്കിലും കുളിയ്ക്കാം.

കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കുക, അയഞ്ഞ വസ്ത്രങ്ങളും, സൂര്യവെളിച്ചത്തില്‍ നിന്നും രക്ഷ നേടാനുള്ള വഴികള്‍ നോക്കുക. മാംസഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കാരണം ഇവ ശരീരതാപം വര്‍ദ്ധിപ്പിയ്ക്കും, ദഹനത്തിനും ബുദ്ധിമുട്ടുണ്ടാക്കും. അതുപോലെ ചൂടില്‍ നിന്നും കയറി വന്ന് ഒരു കാരണവശാലും തണുത്ത വെള്ളം കുടിയ്ക്കരുത്. റൂംടെംപറേച്ചറിലെ വെള്ളം കുടിയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button