ഹൈദരാബാദ് : പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഹെയര്‍ ഡൈ കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. ഭൂപേഷ് ഗുപ്തയുടെ മകള്‍ ശ്രിഷയാണ് (15) മരിച്ചത്. സംഭവത്തില്‍ കേസെടുത്ത മീററ്റ് പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം ഒസ്മാനിയ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പ്ലസ് വണ്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന വാസ്മോള്‍ ഹെയര്‍ ഓയില്‍ കഴിച്ചത്. കര്മന് ഘട്ട് സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത പെണ്‍കുട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന വാസ്മോള്‍ കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments