KeralaLatest NewsNews

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ ഇനി ക്യൂവിൽ നിൽക്കണ്ട- വീട്ടിലിരുന്ന് പേര് രജിസ്റ്റർ ചെയ്യാം

 

തിരുവനന്തപുരം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ ഇനി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട, വീട്ടിലിരുന്നും പേര് രജിസ്റ്റർ ചെയ്യാം.മെയ് ആദ്യ വാരത്തോടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അവധി ദിനങ്ങളിൽ പോലും ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനംവരുന്നു.രജിസ്റ്റർ ചെയ്യുന്ന ഏതൊരാൾക്കും പി എസ് സി മാതൃകയിൽ പാസ്‌വേർഡും യൂസർ നെയിമും നൽകും.

അതുപയോഗിച്ചു വിവരങ്ങൾ അപ്പ് ലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്ത ശേഷം 60 ദിവസത്തനകം രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റൗട്ടും രജിസ്‌ട്രേഷൻ സമയത്ത് കിട്ടിയ നമ്പറും സഹിതം സമീപത്തെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തി അനുമതി വാങ്ങുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും. വികലാംഗർക്കും മറ്റു അസൗകര്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button