KeralaLatest NewsNews

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനം

തിരുവനന്തപുരംസെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ സര്‍വ്വേയില്‍ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെ കണ്ടത്തല്‍ ശ്രദ്ധേയമാണെ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ കേവലം അഴിമതി കുറയ്ക്കുകയല്ല, അത് തുടച്ചുനീക്കുക എതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുളള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് സംവിധാനം കൂടുതല്‍ സ്വതന്ത്രമാക്കിയും ഭരണസുതാര്യത ഉറപ്പാക്കിയും ഈ ദിശയില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോടൊപ്പം ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയും അഴിമതി കുറവുള്ള സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതായി 20 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ പറയുന്നു. അതേസമയം ഏറ്റവും കൂടുതല്‍ അഴിമതിയുള്ള സംസ്ഥാനം കര്‍ണാടകയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കര്‍ണാടകയ്ക്ക് പിറകിലായി ഉണ്ട്.

പഠനത്തിലെ കണക്കുപ്രകാരം 20 സംസ്ഥാനങ്ങളിലായി 2017ല്‍ കൈക്കൂലിയിനത്തില്‍ കൊടുത്തത് 6350 കോടിയാണ്. 2005ല്‍ ഇത് 20500 കോടിയായിരുന്നു. കണക്കുകള്‍ പ്രകാരം രാജ്യത്ത് അഴിമതി കുറഞ്ഞുവരുന്നതായും പഠനം വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button